Saturday, December 31, 2011

2011 ഒരു തിരിഞ്ഞു നോട്ടം


2011 എന്നെ സംബന്ധിച്ചിടത്തോളം  നല്ലൊരു വർഷമായിരുന്നു.  ഈ വർഷത്തിന്റെ ആരംഭത്തിൽ തന്നെ അതായത് 
2-1-2011 :-ഫേസ് ബുക്ക് കൂട്ടുകാർ എറണാകുളത്തു വച്ചു നടത്തിയ കൂട്ടായ്മയിൽ പങ്കെടുക്കുവാനും, ഒരു പാടു കൂട്ടുകാരെ കാണാനും കഴിഞ്ഞു. അതു മാത്രമല്ല അവിടെ വച്ചു എനിയ്ക്കു  ഫേസ്  ബുക്ക്  കൂട്ടുകാർ ഒരു കമ്പ്യൂട്ടർ വാങ്ങി  തരുമെന്നുള്ള സന്തോഷ വാർത്ത എന്നെ അറിയിച്ചു.

12-1-2011 :-പെയിൻ ആന്റ് പാലിയേറ്റിവ് കെയറിൽ അമേരിക്കയിലെ അയോവ യൂണിവേയ്സിറ്റിയിൽ നിന്നു വന്ന  കുറെ സിസ്റ്റർമാർ എന്നെ കാണാൻ വരുകയും, എന്റെ കൈയ്യിൽ നിന്നും കുറെ ആഭരണങ്ങൾ വാങ്ങുകയും അതണിഞ്ഞ ഫോട്ടോസ് എനിയ്ക്കു അയച്ചു തരികയും ചെയ്തു.

30-1-2011 :- പത്തു വർഷങ്ങൾക്കു ശേഷമെന്റെ കുഞ്ഞമ്മയുടെ മകന്റെ കല്യാണത്തിൽ പങ്കെടുക്കുവാനും കഴിഞ്ഞു. അന്നു തന്നെ ആറ്റിങ്ങൽ പോളിടെക്നിയ്ക്ക്   ഗൌണ്ടിൽ നടന്ന സ്വയം വര സിൽക്കുമായി നടത്തിയ മെഗാ ഷോയിൽ പങ്കെടുക്കുവാനും അതു വഴി ഒരു വീൽ  ചെയർ  കിട്ടുകയും ചെയ്തു. മല്ലിക സുകുമാരനെയും, പിന്നെ കുറെ ആർട്ടിസ്റ്റുകളെയും കാണാനും കഴിഞ്ഞു. മല്ലിക ആന്റിയ്ക്കു ഞാൻ ഉണ്ടാക്കിയ  ഒരു നെക്ലസും , ഒരു മാലയും സമ്മാനിച്ചു.
                                       13-2-2011:-  ഫേസ് ബുക്ക് കൂട്ടുകാരനായ റൊണാൾഡ് ചേട്ടനും ചേട്ടന്റെ അമ്മയും, സഹോദരനും കൂടി എന്റെ വീട്ടിൽ വരികയും ഫേസ് ബുക്കിലെ തന്നെ വെറൊരു കൂട്ടുകാരൻ ലാലാ ദുജെ സൌദിയയിൽ നിന്നയച്ചു തന്ന കമ്പ്യൂട്ടർ  കൊണ്ടു തരികയും ചെയ്തു.  ഇതിനു നിമിത്തമായ സിദ്ദിക്ക് പാറക്കണ്ടി ഇക്ക, ബിജു കൊട്ടാരക്കര ചേട്ടൻ , സലിം കൊല്ലം ഇക്ക, റൊണാൾഡ് ചേട്ടൻ ബാക്കിയെല്ലാവർക്കും ഞാൻ ഈ അവസരത്തിൽ നന്ദി രേഖപ്പെടുത്തുന്നു.  അതു കഴിഞ്ഞു എനിയ്ക്കു  ഒരു വർഷത്തേയ്ക്കു നെറ്റ് കൺക്ഷനെടുത്തു തന്ന എന്റെ ക്ലാസ്സ് മേറ്റ് സന്തോഷിനും എന്റെ നന്ദി . അതു പോലെ എനിയ്ക്കു യു. പി. സും, പാട്ടു കേൾക്കാനുള്ള  സ്പീക്കറും വാങ്ങി തന്ന  ആ മാന്യ വ്യക്തിയ്ക്കും  എന്റെ നന്ദി ഞാൻ അറിയിക്കുന്നു.ഞാൻ വെഞ്ഞാറമൂട് ആശുപത്രിയിൽ കിടന്നപ്പോൾ എന്നെ ബില്ലടയ്ക്കാൻ സഹായിച്ച ഷിബു ചേട്ടനും,  നൂറുദീനങ്കിളിനും, വാഹിദങ്കിളിനും,  എന്റെനന്ദി 
17-4-2011:- കാട്ടാക്കടയുള്ള രാധാക്യഷ്ണൻ ചേട്ടനെ കാണുന്നതിനു വേണ്ടി ചേട്ടന്റെ വീട്ടിൽ പോയി. ആ ചേട്ടനും എന്നെ പൊലെ സുഖമില്ലാത്താൾ ആണു. ചേട്ടൻ ഒരേ കിടപ്പാണ്. തിരിച്ചു വരും വഴി നെയ്യാർഡാമിലും, ശംഖുമുഖം കടൽ തീരത്തും പോയി

  31-7-2011:-  മല്ലികയാന്റി ( രാഹുൽ ഈശ്വറിന്റെ അമ്മ)  എന്റെ വീട്ടിൽ വരികയും, അമ്മയ്ക്കു ഒരു നേര്യതും മുണ്ടും  ആന്റിയെനിയ്ക്കു  ഒരു കമ്പ്യൂട്ടർ ടേബിളും, പ്രിന്റർ വിത്ത് സ്കാനറും കൊണ്ടു തരികയും ചെയ്തു.
20-8-2011:-  മാഞ്ഞാരികുളത്തു വച്ചു നടന്ന  കുടുംബശ്രീ മേളയിൽ പങ്കെടുക്കുവാനും , മുഖ്യമന്ത്രിയെ നേരിൽ കാണുവാനും കഴിഞ്ഞു. അതു കഴിഞ്ഞു  പോത്തൻ കോടു വച്ചു നടന്ന കുടുംബശ്രീ മേളയിലും പങ്കെടുക്കുവാൻ കഴിഞ്ഞു . അവിടെ വച്ചു റേഡിയോ വഴി പരിചയപ്പെട്ട പോത്തൻകോട്   ടെക്സ്റ്റയിൽ നടത്തുന്ന സുരേന്ദ്രനങ്കിളിനെയും കണ്ടു.
 8-10-2011:-  ലോക പാലിയേറ്റിവ് കെയർ ദിനമായതിനാൽ  പാലിയം ഇന്ത്യയുടെ നേത്രത്വത്തിൽ  കവടിയാർ സാൽമിനേഷൻ ആർമി ഗൌണ്ടിൽ വച്ചു നടന്ന എന്നെ പോലെ അവശത അനുഭവിക്കുന്നവരുടെ  കൂട്ടായ്മയിൽ  പങ്കെടൂക്കുവാനും  കുറച്കു സീരിയൽ ആർട്ടിസ്റ്റുകളെ കാണുവാനും  കഴിഞ്ഞു. അതു കൂടാതെ  ഗാന മേള, മാജിക് ഷോ, മൈം എന്നിവയും  ഉണ്ടായിരുന്നു, അതു കഴിഞ്ഞു  ഞങ്ങളെ മ്യൂസിയം കാണിക്കുവാനും കൊണ്ടു പോയി. അതു ശരിക്കും വെറിട്ടൊരു അനുഭവമായിരുന്നു.
 3-12-2011:- ലോക വികലാംഗ ദിനം  അന്നു സ്പെഷ്യൽ അഥിതിയായി  ബ്ലോക്ക് റിസോയ്സ് സെന്റ ( ബി.ആർ. സി) റിന്റെ ആഭിമുഖ്യത്തിൽ  കണിയാപുരം യു. പി. എസ്സിൽ വച്ചു നടന്ന  പരിപാടിയിൽ പങ്കെടുക്കുവാനും വൈകല്യമുള്ള ഒരു പാട് കുട്ടികൾ  കലാ പരിപാടികൾ അവതരിപ്പിച്ചതിലൂടെ അവരുടെ കഴിവുകൾ  കാണുവാനും കഴിഞ്ഞു.  അവർ എനിയ്ക്കു ഒരു ക്ലോക്ക് സമ്മാനമായി തരുകയും ചെയ്തു
 4-12- 2011 :- പതിനഞ്ചു വർഷങ്ങൾക്കു ശേഷം  കൂടെ പഠിച്ച കുട്ടികളെയും , പഠിപ്പിച്ച  അദ്ധ്യാപകരെയും കാണുവാൻ കഴിഞ്ഞു.  അതിനു വേണ്ടി മുൻ കൈയ്യെടുക്കുവാൻ എനിയ്ക്കു കഴിഞ്ഞു










സ്കൂളിന്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ചു  26 മുതൽ 30 വരെ നടത്തിയ മേളയിൽ  3 ദിവസം എനിയ്ക്കും പങ്കെടുക്കുവാൻ കഴിഞ്ഞു. 28 ബുധനാഴ്ച എല്ലാ ബാച്ചിന്റെയും സംഗമം ഉണ്ടായിരുന്നു. അന്നു ഓരോരുത്തരും അവരവർ പഠിച്ച ക്ലാസിലേയ്ക്കു പോകുന്നതു വേദനയോടെ ഞാൻ നോക്കിയിരുന്നു.അപ്പോൾ എന്റെ കണ്ണിൽ നിന്നും രണ്ടു, മൂന്നു കണ്ണുനീർ തുള്ളികൾ ഞാനറിയാതെന്റെ കൈയ്യിലേയ്ക്കു വീണു.
ഓരോ പുതു വർഷത്തിലും ഞാൻ വിചാരിക്കും ഈ വർഷം എനിയ്ക്കു  എണീറ്റ് നടക്കാൻ കഴിയുമെന്നു. അതു പോലെ  2012 നേയും  ഞാൻ പ്രതീക്ഷയോടെ നോക്കി കാണുകയാണ്. 2012 നു ഇനി മണിക്കൂറുകൾ മാത്രം . 
എന്റെ എല്ലാ കൂട്ടുകാർക്കും എന്റെയും, എന്റെ കുടുംബത്തിന്റെയും  ഹ്യദയം നിറഞ്ഞ പുതുവത്സരാശംസകൾ


Sunday, December 25, 2011

ക്രിസ്തുമസ് ചിന്തകള്‍

"വാല്‍ നക്ഷത്രത്തെ പിന്തുടര്‍ന്ന് നാഴികകളോളം യാത്ര ചെയ്തു ജറുസലേമിലെ ബത് ലഹേം ഗ്രാമത്തിലെത്തിയ രാജാക്കന്മാര്‍ ഒരു കാലിത്തൊഴുത്തില്‍ പിറന്നു  കിടന്നിരുന്ന ദിവ്യ ശിശുവിനെ ദര്‍ശിച്ചു ആഹ്ലാദഭരിതരായി. അവര്‍ കൊണ്ടു വന്ന പൊന്നും മീറയും കുന്തിരിക്കവും അവർ ഉണ്ണിയേശുവിന്റെ കാല്‍ക്കൽ ‍ കാണിക്കയായി സമര്‍പ്പിച്ചു സായൂജ്യമടഞ്ഞു. വാനില്‍ താരകങ്ങൾ കൺ ചിമ്മി നിന്നു... മാലാഖമാര്‍ വിണ്ണില്‍ സ്തോത്ര ഗീതങ്ങള്‍ പാടി...  അസ്വസ്ഥനായ ഹെരോദോസ് മഹാരാജാവ് തനിക്കു ഭീഷണിയായി തീരാന്‍ പോകുന്ന ആ ദിവ്യ ശിശുവിനെ വധിക്കാനായി  രാജ്യമൊട്ടും കിങ്കരൻമാരെ അയച്ചു.   ശിശുവിനെ ദര്‍ശിച്ചു നിര്‍വൃതിയടഞ്ഞ ജ്ഞാനികളിതു  മൂലം അശരീരി നിര്‍ദ്ദേശിച്ചതനുസരിച്ചു മറ്റൊരു വഴിയിലൂടെ സ്വദേശങ്ങളിലേക്ക് മടങ്ങീ.."      


ഒരു ഇതിഹാസത്തിന്റെ  തുടക്കമായിരുന്നൂ അത്...! അനീതിക്കും അക്രമത്തിനും എതിരെ സ്വജീവന്‍ പണയം വച്ച് പൊരുതിയലോകം കണ്ടിട്ടുള്ളതില്‍ ഏറ്റവും വലിയ പോരാളിയുടെ  ജനനം. ആ പുണ്യപുരുഷന്റെ  ജന്മദിനമായ ക്രിസ്തുമസ് ഇതാ ഒരിക്കല്‍ കൂടി മാഗതമായിരിക്കുന്നൂ. നമ്മുടെ മനസ്സിലെ നന്മകളാകുന്ന പൊന്നും മീറയും കുന്തിരിക്കവും നമുക്ക്  തൃപ്പാദങ്ങളില്‍ വച്ച് വീരനായകനെ നമസ്കരിക്കാം..       എല്ലാവർക്കും ക്രിസ്തുമസ് ആശംസകള്‍ നേരുന്നൂ.


ഡിസംബര്‍ മാസം തുടങ്ങിയാല്‍ തന്നെ എന്റെ കുട്ടിക്കാലത്തുള്ള കുട്ടികളിലെല്ലാം ഒരു ചുറുചുറുക്ക് ദൃശ്യമാകുമായിരുന്നൂ. നല്ല ശീതളിമയുള്ള കാലാവസ്ഥയും നിലക്കാതെ പ്രവഹിക്കുന്ന മന്ദമാരുതനും  മാസത്തിന്റെ പ്രത്യേകതകള്‍ ആണല്ലോ. കൂടാതെ കുട്ടികളെ സംബന്ധിച്ച് ആഹ്ലാദിക്കാൻ മറ്റൊരു കാര്യവുമുണ്ട്. രക്കൊല്ല പരീക്ഷ കഴിഞ്ഞു ക്രിസ്തുമസ് അവധിക്കായി സ്കൂള്‍ പത്തു ദിവസത്തേക്ക് പൂട്ടും. പാടത്ത് പട്ടം പറത്തിയും പന്ത് കളിച്ചും ഉണ്ണിപ്പുര കെട്ടിയുമെല്ലാം ണ്ണി ചോറ് വച്ചും എല്ലാം കുട്ടികള്‍ പരമാവധി ആസ്വദിച്ചു നടക്കുന്ന ദിവസ്സങ്ങളാണ്  പത്തു ദിവസ്സം നീളുന്ന ഈ ക്രിസ്തുമസ് അവധി. 


ഡിസംബര്‍ മാസം ആദ്യ വാരത്തില്‍ തന്നെ ജാതിമതഭേദമന്യേ എല്ലാ കുട്ടികളും ഒത്തുചേര്ന്നു മുളം തണ്ടുകള്‍ കീറി അതുകൊണ്ട് നക്ഷത്ര നിര്‍മ്മാണം തുടങ്ങും. അങ്ങനെ വര്‍ണ്ണക്കടലാസ്സുകള്‍ കൊണ്ട് മോഡി പിടിപ്പിച്ച വലിയൊരു നക്ഷത്രം വീട്ടു പടിക്കല്‍ ഉള്ള മാവിന്റെ ഉയര്‍ന്ന ഒരു ശിഖരത്തില് തൂക്കുന്നതോടെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് കൊടി കയറും. 


ക്രിസ്തുമസ് ദിനം ആഗതമാകുന്നതിന്റെ മൂന്നു നാലു ദിവസം മുമ്പ് മുതല്‍ അവരവരുടെ വീടുകളില്‍ പുല്‍ക്കൂടുകള്‍ ഉണ്ടാക്കേണ്ട വിധത്തെ കുറിച്ചോക്കെയുള്ള ചൂട് പിടിച്ച ചർച്ചകളും കുട്ടികളുടെ ഇടയില്‍ പുരോഗമിക്കും. പുല്‍ക്കൂട്‌ അലങ്കരിക്കാനായി ദിവസങ്ങള്‍ക്കു മുമ്പേ നെല്‍മണികള്‍ മുളപ്പിച്ചു ഞാര് ഉണ്ടാക്കിയും വര്‍ണ്ണക്കടലാസ്സുകള്‍ മൈദ പശ കൊണ്ടു ഒട്ടിച്ച് ചേര്‍ത്തു പലതര പൂക്കളും മാലകളും ഉണ്ടാക്കിയും കട്ടിക്കടലാസു കൊണ്ട് വീടുകളുടെ മാതൃകകള്‍ നിര്‍മ്മിച്ച്‌ അതിനു പലതരത്തിലുള്ള വര്‍ണ്ണങ്ങള് നല്‍കിയും എല്ലാം പുല്‍ക്കൂട്‌ നിര്‍മ്മാണത്തിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നഡടക്കുൻ. മുതിര്‍ന്ന കുട്ടികളുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന കൂട് നിര്‍മ്മാണത്തില്‍ പ്രായവും കഴിവും അനുസരിച്ച് ഓരോ കുട്ടികള്‍ക്കും ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ അവരെ ഏല്‍പ്പിച്ചു ഒരു സംഘടിത സംരംഭമായി നടക്കുന്നത് കൊണ്ട് പുല്‍ക്കൂട്‌ നിര്‍മ്മാണം ഏതൊരു കുട്ടിക്കും ജീവിതത്തില്‍ കുട്ടിക്കാലത്തെ മറക്കാനാവാത്ത ഏടുകള്‍ തന്നെയായിരിക്കും.


പുല്‍ക്കൂട്‌ മേയുന്നത് മിക്കവാറും ഇന്ന് വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഈന്തപ്പനയുടെ പട്ടകള്‍ കൊണ്ടായിരിക്കും. കാണാന്‍ നല്ല ഭംഗിയുള് ഈന്തപ്പന പട്ടകള്‍ ശേഖരിക്കുന്നതിനായി നിയോഗിതരാകുന്നത് കൂട്ടത്തിലെ ഏറ്റവും മുതിര്‍ന്ന ുട്ടികളായിരിക്കും. കാരണം ഈന്ത പട്ട ശേഖരണം കുറച്ചു ‘റിസ്കി’  കാര്യം ആണ്. മിക്ക ഈന്തപ്പനകളും കുളങ്ങളുടെയും തോടുകളുടെയും വക്കിലായിരിക്കും ഉണ്ടായിരിക്കുക. അതില്‍ കത്തിയുമായി പൊത്തി പിടിച്ചു കയറി വേണം പട്ടകള്‍ വെട്ടിയിടാന്‍. പിന്നെ പട്ടയുടെ തണ്ടില്‍ ഒന്നാം ക്ലാസ് മുള്ളുകളും ഉണ്ട്. ഈന്തപ്പന സ്ഥിതി ചെയ്യുന്ന സ്ഥലങ്ങള്‍ മിക്കവാറും കാട് പിടിച്ചു കിടക്കുന്നതിനാല്‍  വല്ല പാമ്പോ 'ചേമ്പോകടിക്കാനുള് സാധ്യതയും വിരളമല്ല. മാത്രമല്ല പലയിടത്തു നിന്നുമായി വെട്ടിയെടുക്കുന്ന ഈന്തപ്പട്ടകള് ദൂരെ നിന്നും ആന പട്ടയെടുത്ത് വരുന്ന പോലെ താങ്ങി കൊണ്ട് വരുകയും വേണം. ഇതൊക്കെ കണക്കിലെടുത്താണ് മുതിര്‍ന്ന കുട്ടികള്‍ ഈ ദൌത്യം ഏറ്റെടുത്തിരുന്നത്. ങ്ങനെ 'സീനിയോരിറ്റികിട്ടി ഈ ദൌത്യത്തിന് നിയോഗിതനായ വര്‍ഷങ്ങളില്‍  ഈന്തപ്പട്ട വെട്ടാന്‍ പോകുമ്പോള്‍, വെട്ടുന്നതിനിടയില്‍ കയ്യിലുള് കത്തി തെറിച്ചു കുളത്തില്‍ വീണതും ഈന്തപ്പനയില്‍ നിന്നും ഉരുണ്ടുപിരണ്ടു വീണതുമടക്കമുള്ള രസകരമായ ഒട്ടനവധി സംഭവങ്ങള്‍ ഇന്നും എന്റെ മനസ്സില്‍ പച്ച പിടിച്ചു കിടക്കുന്നു.   


വീട്ടുമുറ്റത്ത്‌ മുളകൊണ്ടും ഓലമടലുകൊണ്ടും കെട്ടിപ്പൊക്കിയ ഫ്രെയിമില്‍ ഈന്തപ്പട്ടകളും തുമ്പോലകളും വച്ച് കെട്ടിയുണ്ടാക്കുന്ന പുല്‍ക്കൂട്‌ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍

വീട്ടില്‍ കാലാകാലമായി സൂക്ഷിച്ചു വച്ചിട്ടുള്ള  കൊച്ചു പ്രതിമകള് (മനുഷ്യരും മൃഗങ്ങളും മാലാഖമാരും ഉണ്ണിയേശുവും അടങ്ങുന്നത്) എന്റെ അപ്പച്ചന്‍ എടുത്തു തരും. പിന്നെ പുല്‍ക്കൂട്‌ മോഡി പിടിപ്പിക്കല്‍ ആണ്. ഓരോരുത്തരുടെയും ഐഡിയകള് ചര്‍ച്ച ചെയ്തു നല്ലവ തിരഞ്ഞെടുത്തു അതിനനുസരിച്ച് പുല്‍ക്കൂട്‌ സംവിധാനം ചെയ്യും.  അതില്‍ വൈദ്യുത ദീപാലങ്കാരവും മുറ്റത്ത്‌ ക്രിസ്തുമസ് ട്രീ സജ്ജീകരണവും എല്ലാം വീട്ടിലെ മുതിര്‍ന്നവരുടെ ഉത്തരവാദിത്വത്തില്‍ പെടും. 


പുല്‍ക്കൂടിന്റെ നിര്‍മ്മാണം കഴിയുന്നതോടെ ക്രിസ്തുമസ് കരോളിന്റെ പരിപാടികള്‍ തുടങ്ങും. അയല്‍ വീടുകളിലെ എല്ലാ കുട്ടികളും ഒരു സ്ഥലത്ത് ഒത്തു ചേര്‍ന്ന് േച്ചിമാരും അമ്മമാരും പഠിപ്പിച്ചു തരുന്ന ക്രിസ്തുമസ് കരോള്‍ ാനങ്ങള്‍ ഹൃദ്ദിസ്ഥമാക്കും. പിന്നെ സന്ധ്യാസമയമാകുമ്പോഴേക്കും മുതിര്‍ന്ന കുട്ടികളില്‍ ആരെങ്കിലും ഒരാളെ ക്രിസ്തുമസ് അപ്പൂപ്പനായി നിയോഗിച്ചുകുടവയര്‍ ോന്നിക്കാനായി അയാളുടെ വയറില്‍ ഒരു പതുപതുത്ത തലയിണ വരിഞ്ഞു കെട്ടി ചുവന്ന കളറില്‍ ഉള്ള കരോള്‍ വസ്ത്രങ്ങള്‍  ധരിപ്പിച്ചു ഒരു വളഞ്ഞ വടിയുടെ അഗ്രത്തില്‍ ബലൂണുകളും സമ്മാനങ്ങളും മിട്ടായികളും തോരണങ്ങളും തൂക്കിയിട്ടും തപ്പുകളുമായി (ഒരു വാദ്യോപകരണം) കുട്ടികള്‍ ഇറങ്ങുകയായി. വീടുവീടാന്തരം അവര്‍ കയറിയിറങ്ങി വീട്ടുകാര്‍ നല്‍കുന്ന സംഭാവനകളും േര്‍ച്ചകളും എല്ലാം സ്വീകരിച്ചു എല്ലാവര്ക്കും ക്രിസ്തുമസ് മംഗളങ്ങള്‍ നേര്‍ന്നു കൊണ്ട് മുന്നേറും. വീടുകളിലെ കൊച്ചു കുട്ടികള്‍ക്കെല്ലാം ചോക്കലേറ്റുകള്‍ ചെറിയ കളിപ്പാട്ടങ്ങള്‍ ബലൂണുകള്‍ എന്നിവയും ക്രിസ്തുമസ് അപ്പൂപ്പന്‍ സമ്മാനമായി കൊടുക്കും. അപ്പോള്‍ ആ പിഞ്ചു പൈതങ്ങളുടെ മുഖത്തു വിരിയുന്ന നിര്‍വ്യാജവും നിര്‍മലവും ആഹ്ലാദത്തില്‍ ത്രസിച്ചതുമായ പുഞ്ചിരി ആര്‍ക്കു മറക്കാന് സാധിക്കും...!!


ക്രിസ്തുമസ്സിന്റെ തലേ രാത്രിയില്‍ ആണ് ക്രിസ്തുമസ് കുര്‍ബാന. അതിനു മാതാപിതാക്കളുടെ ഒപ്പം വീട്ടില്‍ നിന്നും ഏകദേശം ഒന്നര കിലോമീറ്റര്‍ ദൂരത്തുള്ള പള്ളിയിലേക്ക് പോകാനായി ഉറക്കമൊഴിച്ചു കാത്തിരിക്കുന്ന കുട്ടികള്‍  സമയമാകുന്നത് വരെ പുല്‍ക്കൂടിന്റെ സൌന്ദര്യമാസ്വദിച്ചു കൊണ്ട് അതിന്റെ മുമ്പില്‍ തന്നെ ചിലവഴിക്കും. പള്ളിയിലേക്ക് പുറപ്പെടുന്നതിനു മുമ്പായി തന്നെ കുര്‍ബാന കഴിഞ്ഞു വരുന്ന വഴി നോമ്പ് തുറക്കേണ്ടതിലെക്കായി അമ്മ ഏത്തക്കായക്കഷണങ്ങള്‍ ചേര്‍ത്ത ഉഗ്രന്‍ ബീഫ് കറിയും അപ്പം ഉണ്ടാക്കാന്‍ കള്ള് അല്ലെങ്കില്‍ യീസ്റ്റ് ചേര്‍ത്ത മാവും തയ്യാറാക്കിയിരിക്കും. 


കുര്ബാനക്കിടയില്‍ നടക്കുന്ന പ്രതിരൂപാത്മകമായ 'പിറവി' കഴിഞ്ഞു (അപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്ന പള്ളി ണികളുടെ അകമ്പടിയില്‍ ഗായക സംഘം ആലപിക്കുന്ന ഗാനമാണ് "ദൈവത്തിന് പുത്രന്‍ ജനിച്ചൂ... ഒരു പാവന നക്ഷത്രം വാനീലുദിച്ചൂ...")   ഇടവകയുടെ നാനാ ഭാഗത്ത് നിന്നുമുള്ള ക്രിസ്തുമസ് കരോളുകള്‍ പള്ളിമുറ്റത്തൊരുക്കിയിട്ടുള്ള  വലിയ പുല്‍ക്കൂടിന്റെയും ക്രിസ്തുമസ് ട്രീയുടെയും മുമ്പില്‍ ഒത്തു ചേര്‍ന്ന് നൃത്തം ചെയ്തു ക്രിസ്തുമസ് ഗാനങ്ങള്‍ ആലപിച്ചു തീരുന്നതോടെ എല്ലാവരും അവരവരുടെ വീടുകളിലേക്ക് നോമ്പ് തുറന്നു ക്രിസ്തുമസ് ദിനാഘോഷങ്ങളുടെ തുടക്കം കുറിക്കാനായി അവിടെ നിന്നും പിരിഞ്ഞു പോകും.  വീട്ടിലെത്തിയ വഴി അമ്മ അടുക്കളയില്‍ കയറി അപ്പക്കല്ല് ചൂടാക്കി അപ്പം ചുട്ട് കഴിഞ്ഞാല്‍ കുടുംബത്തിലെ എല്ലാവരും തീന്‍ മേശക്കു ചുറ്റുമിരുന്നുകുരിശു വരച്ചു മനസ്സില്‍ ഭക്ഷണത്തിനു മുമ്പായി ചൊല്ലുന്ന, നിമിഷങ്ങള്‍ മാത്രം നീണ്ടു നില്‍ക്കുന്ന ചെറിയൊരു പ്രാര്‍ത്ഥനയും കഴിഞ്ഞു ആവി പറക്കുന്ന ബീഫ് കറിയുടെ കൂട്ടത്തില്‍ അപ്പം കഴിക്കുന്നതോടെ ഇരുപത്തി അഞ്ചു ദിവസ്സമായി തുടര്‍ന്ന് വന്നിരുന്ന നോമ്പിനു അന്ത്യമാകുകയും നാഥന്റെ ജന്മദിനാഘോഷങ്ങള്‍ക്കു  തുടക്കമാകുകയും ചെയ്യുന്നു.


എല്ലാ കൂട്ടുകാര്‍ക്കും ഒരിക്കല്‍ കൂടി ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നു കൊണ്ട് ഈ പഴയ കാല ചിന്തകളില് നിന്നും ഈ എളിയവന്‍ വിരമിക്കട്ടെ.         
കടപ്പാട്-       ജോയ് ഗുരുവായൂര്‍         ‍