Tuesday, April 17, 2012

തകഴി ശിവശങ്കരപ്പിള്ള

തകഴി ശിവശങ്കരപ്പിള്ള
Thakazhi 1.jpg
ജനനം 1912 ഏപ്രിൽ 17
തകഴി,ആലപ്പുഴ,കേരളം
മരണം 1999 ഏപ്രിൽ 10 (പ്രായം 86)
പൗരത്വം ഭാരതീയൻ
പ്രശസ്ത സൃഷ്ടികൾ ചെമ്മീൻ (1965), ഏണിപ്പടികൾ (1964), കയർ (1978),രണ്ടിടങ്ങഴി (1948)
പുരസ്കാരങ്ങൾ ജ്ഞാനപീഠം,കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്,കേരള സാഹിത്യ അക്കാദമി അവാർഡ്
തകഴി ശിവശങ്കരപ്പിള്ള-  ഇന്നു ഇദ്ധേഹത്തിന്റെ ജന്മദിനമാണ്.  കുട്ടനാടിന്റെ ഇതിഹാസകാരനെന്ന വിശേഷണമുള്ള ഈ കഥാകാരൻ 1912 ഏപ്രിൽ 17ന്‌ ആലപ്പുഴ ജില്ലയിലെ തകഴിയിൽ ജനിച്ചു.
 ചെറുകഥ, നാടകം, സഞ്ചാരസാഹിത്യം, ആത്മകഥ എന്നീ മേഖലകളിലും സംഭാവനകൾ നൽകിയ തകഴിക്ക് 1984-ലെ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചു. വ്യക്തിയേക്കാൾ സമൂഹത്തിന്റെ ചിത്രം കൂടുതലായി തെളിയുന്നതാണ് തകഴിയുടെ നോവലുകൾ. സാമൂഹിക പരിവർത്തനം ലക്ഷ്യമാക്കിയ എഴുത്തുകാരനാണ് ഇദ്ദേഹം

ജീവിതരേഖ-

1912 ഏപ്രിൽ 17-ന് (കൊല്ലവർഷം:1087 മേടം 5-ആം തീയതി) പൊയ്പള്ളിക്കളത്തിൽ ശങ്കരക്കുറുപ്പിൻറെയും പടഹാരംമുറിയിൽ അരിപ്പുറത്തുവീട്ടിൽ പാർവ്വതിയമ്മയുടെയും മകനായി ജനിച്ചു. പ്രസിദ്ധകഥകളി നടൻ ഗുരു കുഞ്ചുക്കുറുപ്പ് തകഴിയുടെ പിതൃസഹോദരൻ ആയിരുന്നു. അച്ഛനും, ചക്കംപുറത്തു കിട്ടു ആശാൻ എന്ന ആളും ആണ് തകഴിയെ നിലത്തെഴുത്ത് പഠിപ്പിച്ചത്. തകഴി സ്കൂളിലായിരുന്നു പ്രൈമറി വിദ്യാഭ്യാസം.
അമ്പലപ്പുഴ കടപ്പുറം ഇംഗ്ലീഷ് സ്‌ക്കൂളിൽ നിന്ന് ഏഴാം ക്ലാസ് ജയിച്ചു. തുടർന്ന് വൈക്കം ഹൈസ്‌ക്കൂളിൽ ചേർന്നെങ്കിലും ഒൻപതാം ക്ലാസ്സിൽ തോറ്റതിനെത്തുടർന്ന് കരുവാറ്റ സ്‌ക്കൂളിലേയ്ക്ക് പഠനം മാറ്റി. കരുവാറ്റയിൽ കൈനിക്കര കുമാരപിള്ളയായിരുന്നു ഹെഡ്മാസ്റ്റർ. പത്താം ക്ലാസ് പാസായശേഷം തിരുവനന്തപുരം ലോ കോളേജിൽ നിന്ന് പ്ലീഡർഷിപ്പ് പരീക്ഷയിൽ ജയിച്ചു. പ്ലീഡർ പരീക്ഷ ജയിച്ച ഉടനെ കേരളകേസരി പത്രത്തിൽ റിപ്പോർട്ടറായി. 1934ൽ നെടുമുടി തെക്കേമുറി ചെമ്പകശ്ശേരി ചിറയ്ക്കൽ കമലാക്ഷിയമ്മയുമായുളള (കാത്ത) വിവാഹം നടന്നു.
തകഴി, അമ്പലപ്പുഴ മുൻസിഫ് കോടതിയിൽ പി. പരമേശ്വരൻ പിള്ള വക്കീലിന്റെ കീഴിൽ പ്രാക്ടീസ് ആരംഭിച്ചു. ഇടതുപക്ഷ രാഷ്ട്രീയത്തിലേയ്ക്ക് ആകൃഷ്ടനായി, സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ പ്രവർത്തനത്തിൽ പങ്കാളിയായി. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ വളർച്ചയിലും തകഴിക്ക് പങ്കുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ അദ്ധ്യക്ഷനായും, കേന്ദ്ര സാഹിത്യ അക്കാദമി നിർവ്വാഹകസമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. അമേരിക്കയിലും, യൂറോപ്പിലും, ജപ്പാനിലും, റഷ്യയിലും പര്യടനം നടത്തി. 1999 ഏപ്രിൽ 10-ആം തീയതി കേരളം കണ്ട മഹാനായ ആ സാഹിത്യകാരൻ അന്തരിച്ചു

സാഹിത്യജീവിതം-

13-ആം വയസ്സിൽ ആദ്യകഥ എഴുതിയ തകഴി നൂറുകണക്കിന് കഥകൾ രചിച്ചിട്ടുണ്ട്. പിന്നീട് നോവലുകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. കുട്ടനാടിന്റെ ഇതിഹാസകാരൻ എന്നാണ്‌ തകഴിയെ വിശേഷിപ്പിക്കുന്നത്‌. തിരുവനന്തപുരം ലോ കോളജിലെ പഠനത്തിനു ശേഷം കേരള കേസരി പത്രത്തിൽ ജോലിക്കു ചേർന്നതോടെയാണ്‌ തകഴിയുടെ സാഹിത്യ ജീവിതം തഴച്ചു വളരുന്നത്‌. കേസരി ബാലകൃഷ്ൺ പിള്ളയുമായുള്ള സമ്പർക്കമാണ്‌ തകഴിയുടെ ജീവിതത്തിൽ വഴിത്തിരിവായത്‌. ഈ കാലയളവിൽ ചെറുകഥാരംഗത്ത്‌ സജീവമായി. 600ഓളം ചെറുകഥകൾ അദ്ദേഹം രചിച്ചിട്ടുണ്ട്.
1934ൽ ത്യാഗത്തിനു പ്രതിഫലം എന്ന നോവൽ പ്രസിദ്ധീകരിച്ചു. ചെമ്മീൻ എന്ന നോവലാണ്‌ തകഴിയെ ആഗോള പ്രശസ്തനാക്കിയത്‌. എന്നാൽ രചനാപരമായി ഈ നോവലിനേക്കാൾ മികച്ചു നിൽക്കുന്ന ഒട്ടേറെ ചെറുകഥകൾ തകഴിയുടേതായുണ്ട്‌. ഇദ്ദേഹത്തിന്റെ വെള്ളപ്പൊക്കത്തിൽ എന്ന കഥ മലയാളത്തിലെ എക്കാലത്തെയും മികച്ച കഥകളിലൊന്നായി പരിഗണിക്കപ്പെടുന്നു.തകഴിയുടെ ചെമ്മീൻ 1965-ൽ രാമു കാര്യാട്ട് എന്ന സംവിധായകൻ ചലച്ചിത്രമാക്കിയിട്ടുണ്ട്‌. രണ്ടിടങ്ങഴി, ചെമ്മീൻ, ഏണിപ്പടികൾ, കയർ എന്നീ നോവലുകൾ ഒട്ടേറെ വിദേശ ഭാഷകളിലേക്ക്‌ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌.

കൃതികൾ-

തോട്ടിയുടെ മകൻ, രണ്ടിടങ്ങഴി, ചെമ്മീൻ, ഏണിപ്പടികൾ, അനുഭവങ്ങൾ പാളിച്ചകൾ, കയർ തുടങ്ങി 39 നോവലുകളും അറുന്നൂറിൽപ്പരം ചെറുകഥകളും ഇദ്ദേഹത്തിന്റേതായുണ്ട്. തകഴി ആദ്യകാലത്ത് കവിതകൾ എഴുതിയിട്ടുണ്ടെങ്കിലും അവ പ്രസിദ്ധപ്പെടുത്തിയിട്ടില്ല. ഒരു നാടകം, ഒരു യാത്രാവിവരണം, മൂന്നു ആത്മകഥകൾ എന്നിവയും അദ്ദേഹത്തിന്റേതായുണ്ട്[7]. വളരെ പരപ്പാർന്നതാണ് തകഴിയുടെ സാഹിത്യ സംഭാവന.

നോവൽ-

ത്യാഗത്തിനു പ്രതിഫലം, ചെമ്മീൻ (നോവൽ) (1956), അനുഭവങ്ങൾ പാളിച്ചകൾ, അഴിയാക്കുരുക്ക്‌, ഏണിപ്പടികൾ (1964), ഒരു മനുഷ്യന്റെ മുഖം, ഔസേപ്പിന്റെ മക്കൾ, കയർ (1978), കുറെ കഥാപാത്രങ്ങൾ, തോട്ടിയുടെ മകൻ (1947), പുന്നപ്രവയലാറിനു ശേഷം, ബലൂണുകൾ, രണ്ടിടങ്ങഴി (1948)

ചെറുകഥാ സമാഹാരങ്ങൾ-

ഒരു കുട്ടനാടൻ കഥ, ജീവിതത്തിന്റെ ഒരേട്‌, തകഴിയുടെ കഥകൾ,രണ്ടിടങ്ങഴി.

ലേഖനം-

എന്റെ ഉള്ളിലെ കടൽ
.                                                                       കടപ്പാട്- ഗൂഗിൾ വിക്കി പീഡിയ

Monday, April 16, 2012

ചാർളി ചാപ്ലിൻ


ചാർളി ചാപ്ലിൻ തന്റെ പ്രശസ്തമായ "നാടോടി" (the tramp) വേഷത്തിൽ
Birth name Charles Spencer Chaplin
ജനനം 1889 16 ഏപ്രിൽ
Walworth, London,
United Kingdom
മരണം 1977 ഡിസംബർ 25 (പ്രായം 88)
Vevey, Vaud,
Switzerland
Medium Film, music, mimicry
Nationality British
Years active 1895–1976[1]
Genres Slapstick, mime, visual comedy
Influenced Marcel Marceau
The Three Stooges
ഫെഡെറികോ ഫെല്ലിനി
Milton Berle
Peter Sellers
റോവാൻ അറ്റ്കിൻസൺ
ജോണി ഡെപ്പ്
Jacques Tati
Spouse Mildred Harris (m. 1918–1921)
1 child
Lita Grey (m. 1924–1927)
2 children
Paulette Goddard (m. 1936–1942)
Oona O'Neill (m. 1943–1977)
8 children
Signature Firma de Charles Chaplin.svg
ചാർളി ചാപ്ലിൻ ( ഏപ്രിൽ 16, 1889ഡിസംബർ 25, 1977)
                                ഇന്നു   ചാർളി ചാപ്ലിന്റെ  ജന്മദിനം.    ഒരു പ്രശസ്ത ഇംഗ്ലീഷ് നടനും ചലച്ചിത്ര നിർമ്മാതാവുമായിരുന്നു. ചാർളി ചാപ്ലിൻ സ്വയം നിർമ്മിച്ച് സംവിധാനം ചെയ്ത് അഭിനയിച്ച നിശ്ശബ്ദ ചിത്രങ്ങളും അവയിലെ ചാപ്ലിന്റെ അഭിനയവും ലോകപ്രശസ്തമാണ്.
അഞ്ചാം വയസ്സുമുതൽ അഭിനയിച്ചുതുടങ്ങിയ ചാർളി ചാപ്ലിൻ 80-ആം വയസ്സുവരെ അഭിനയരംഗത്തു തുടർന്നു. ചാപ്ലിൻ ഏറ്റവും കൂടുതൽ തവണ അവതരിപ്പിച്ചത് “ട്രാമ്പ്” എന്ന കഥാപാത്രമായിരുന്നു. ജാക്കറ്റും വലിയ പാന്റും ഷൂസും കറുത്ത തൊപ്പിയും ധരിച്ച ട്രാമ്പ്, നല്ല മനസ്സും നല ശീലങ്ങളുമുള്ള ഒരു കഥാപാത്രമായിരുന്നു.

ബാല്യം:-ചാപ്ലിൻ ആദ്യമായി അഭിനയിച്ചത് 5-ആം വയസ്സിൽ ആയിരുന്നു. 1894-ൽ ഒരു സംഗീത വേദിയിൽ (മ്യൂസിക്ക് ഹാൾ) തന്റെ അമ്മയ്ക്കു പകരം ചാപ്ലിൻ അഭിനയിച്ചു. ചാപ്ലിൻ ഒരു കുട്ടിയായിരുന്നപ്പോൾ രോഗബാധിതനായി ആഴ്ചകളോളം കിടപ്പിലായിരുന്നു. അപ്പോൾ രാത്രികളിൽ ചാപ്ലിന്റെ അമ്മ ജനാലയ്ക്കൽ ഇരുന്ന് പുറത്തുനടക്കുന്ന കാര്യങ്ങൾ ചാപ്ലിന് അഭിനയിച്ച് കാണിച്ചുകൊടുക്കുമായിരുന്നു. ചാപ്ലിന്റെ ആദ്യത്തെ എടുത്തുപറയാവുന്ന അഭിനയം ചാപ്ലിൻ ഇംഗ്ലീഷ് നാടക കമ്പനിയായ ദ് എയ്റ്റ് ലങ്കാഷെയർ ലാഡ്സിൽ ചേർന്നപ്പോൾ ആയിരുന്നു. 1900-ൽ ചാപ്ലിന്റെ സഹോദരനായ സിഡ്നി ചാപ്ലിനെ സിൻഡ്രല്ല എന്ന മൂകനാടകത്തിൽ (പാന്റൊമൈം) ഒരു ഹാസ്യ-പൂച്ചയുടെ വേഷം ലഭിക്കുവാൻ സഹായിച്ചു. 1903-ൽ “ജിം:എ റൊമാൻസ് ഓഫ് കോക്കെയിൻ“ എന്ന നാടകത്തിൽ ചാപ്ലിൻ അഭിനയിച്ചു.ചാപ്ലിൻ കേസിയുടെ 'കോർട്ട് സർക്കസ്' എന്ന 'വറൈറ്റി ഷോ'-വിൽ അംഗമായി. അടുത്ത വർഷം ചാപ്ലിൻ ഫ്രെഡ് കാർണോയുടെ ‘ഫൺ ഫാക്ടറി’ കോമഡി കമ്പനിയിൽ അംഗമായി.

 

പുരസ്കാരങ്ങൾ:-ചാപ്ലിന് രണ്ട് പ്രത്യേക ഓസ്കാർ പുരസ്കാരങ്ങൾ ലഭിച്ചു. ചാപ്ലിനെ ആദ്യം “ഏറ്റവും നല്ല നടൻ”, “ഏറ്റവും നല്ല ഹാസ്യ ചിത്രത്തിന്റെ സംവിധായകൻ“ എന്നീ പുരസ്കാരങ്ങൾക്കായിരുന്നു തിരഞ്ഞെടുത്തത്. എങ്കിലും ഇതിന് പകരം അഭിനയം, കഥാരചന, സംവിധാനം, നിർമ്മാണം എന്നിവയിലുള്ള വൈവിധ്യത്തിനും അസാമാന്യ പ്രതിഭയ്ക്കുമുള്ള പ്രത്യേക പുരസ്കാരം നൽകി. ചാപ്ലിന്റെ രണ്ടാമത്തെ പുരസ്കാരം 44 വർഷങ്ങൾക്കു ശേഷം 1972-ൽ ആണ് വന്നത്. ഈ പുരസ്കാരം ലഭിച്ചപ്പോൾ ഓസ്കാർ പുരസ്കാരങ്ങളുടെ ചരിത്രത്തി തന്നെ ഏറ്റവും കൂടുതൽ നേരം കാണികൾ എഴുന്നേറ്റുനിന്ന് കൈ അടിച്ചത് ചാപ്ലിനു വേണ്ടിയായി.

 

സർ പദവി:-1975 മാർച്ച് 9-നു ഇംഗ്ലണ്ടിലെ രാജ്ഞിയായ ക്വീൻ എലിസബത്ത് II ചാർളി ചാപ്ലിന് സർ പദവി സമ്മാനിച്ചു. ബ്രിട്ടീഷുകാർ ചാപ്ലിന് സർ പദവി നൽകുവാൻ 1931-ഇലും പിന്നീ‍ട് 1956-ഇലും ശ്രമിച്ചിരുന്നു. എങ്കിലും ബ്രിട്ടീഷ് പാർലമെന്റ് അംഗങ്ങൾ അമേരിക്കൻ സർക്കാരിനെ ഇത് പ്രകോപിപ്പിക്കുമോ എന്ന് ഭയന്നു. അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന ജെ. എഡ്ഗാർ ഹൂവർ ചാപ്ലിനെ ഒരു കമ്യൂണിസ്റ്റ് എന്ന് വിളിച്ചിരുന്നു. അഡോൾഫ് ഹിറ്റ്ലറിനെ ചില ചിത്രങ്ങളിൽ ചാപ്ലിൻ കളിയാക്കിയ വിധമായിരുന്നു ഈ ധാരണയ്ക്കു കാരണം.

 

ചാർളി ചാപ്ലിന്റെ മരണം:- ചാപ്ലിൻ 1977 ഡിസംബർ 25-നു (ക്രിസ്തുമസ് ദിനത്തിൽ) സ്വിറ്റ്സർലാന്റിൽ വെച്ച് അന്തരിച്ചു. 88-ആം വയസ്സിൽ ഒരു സ്ട്രോക്ക് വന്നായിരുന്നു മരണം. 1978 മാർച്ച് 1-നു ഒരു ചെറിയ പോളിഷ് സംഘം ചാപ്ലിന്റെ മൃതശരീരം മോഷ്ടിച്ചു. ചാപ്ലിന്റെ കുടുംബത്തിൽ നിന്നും പണം തട്ടുകയായിരുന്നു അവരുടെ ഉദ്ദ്യേശം. ഈ പദ്ധതി നടന്നില്ല. കുറ്റവാളികൾ പിടിക്കപ്പെട്ടു. 11 ആഴ്ചയ്ക്കു ശേഷം ജനീവ തടാകത്തിനു സമീപം ചാപ്ലിന്റെ മൃതശരീരം കണ്ടെടുത്തു. ഇങ്ങനെയുള്ള സംഭവങ്ങൾ ആവർത്തിക്കുന്നത് ഒഴിവാക്കാൻ ചാപ്ലിനെ കോൺക്രീറ്റിനു കീഴിൽ വീണ്ടും അടക്കം ചെയ്തു.

ചലച്ചിത്രങ്ങൾ:-

  • 1914: മേക്കിംഗ് എ ലിവിംഗ്
  • 1916: ദ് ഫ്ലോർ വാക്കർ
  • 1916: ദ് ഫയർമാൻ
  • 1916: ദ് വാഗബോണ്ട്
  • 1916: വൺ എ.എം.
  • 1916: ദ് കൌണ്ട്
  • 1916: ദ് പാൺഷോപ്പ്
  • 1916: ബിഹൈന്റ് ദ് സ്ക്രീൻ
  • 1916: ദ് റിങ്ക്
  • 1917: ഈസി സ്റ്റ്ട്രീറ്റ്
  • 1917: ദ് ക്യൂർ
  • 1917: ദ് ഇമിഗ്രന്റ്
  • 1917: ദ് അഡ്വെഞ്ചുറർ
  • 1918: എ ഡോഗ്സ് ലൈഫ്
  • 1918: ദ് ബോണ്ട്
  • 1918: ഷോൾഡർ ആർമ്സ്
  • 1919: സണ്ണിസൈഡ്
  • 1919: എ ഡേയ്സ് പ്ലെഷർ
  • 1921: ദ് കിഡ്
  • 1921: ദ് ഐഡിൽ ക്ലാസ്
  • 1922: പേയ് ഡേ
  • 1923: ദ് പിൽഗ്രിം
  • 1925: ദ് ഗോൾഡ് റഷ്
  • 1928: ദ് സർക്കസ്
  • 1931: സിറ്റി ലൈറ്റ്സ്
  • 1936: മോഡേൺ ടൈംസ്
  • 1940: ദ് ഗ്രേറ്റ് ഡിക്ടേറ്റർ
  • 1947: മോൺസ്യൂർ വെർഡോ
  • 1952: ലൈം‌ലൈറ്റ്
  • 1957: എ കിങ്ങ് ഇൻ ന്യൂയോർക്ക്
  •  
                                                                                കടപ്പാട്- ഗൂഗിൾ വിക്കിപീഡിയ

Saturday, April 14, 2012

വിഷു

                                കേരളത്തിലെ കാർഷികോത്സവമാണ്‌ വിഷു. മലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്‌. അടുത്ത ഒരു കൊല്ലത്തെ വർഷഫലത്തെ കുറിച്ചും ഇക്കാലയളവിൽ ജനങ്ങൾ ചിന്തിക്കുന്നു. വിഷുഫലം എന്നാണ്‌ ഇതിനു പറയുക. കേരളത്തിൽ മാത്രമല്ല അയൽ സംസ്ഥാനങ്ങളിൽ അതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട്. ഭാരതത്തിലെ മിക്ക സംസ്ഥാനങ്ങളിലും സമാനമായ ആഘോഷങ്ങൾ ഉണ്ട്. എല്ലായിടത്തും ഭാരതത്തിൽ മുൻപ് നിലവിലിരുന്ന പഞ്ചാംഗം പ്രകാരമുള്ള വർഷാരംഭമാണ്‌ ഈ ദിനം
'പൊലിക പൊലിക ദൈവമേ തൻ നെൽ പൊലിക' എന്നും മറ്റുമുള്ള പുള്ളുവപ്പാട്ടും വിഷുവിന്റെ ഐശ്വര്യദായക സ്വഭാവത്തെയാണ്‌ കാണിക്കുന്നത്‌. വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്ത ഒരു കൊല്ലക്കാലം നിലനിൽക്കുന്നു എന്നാണ്‌ വിശ്വാസം.

വിഷു എന്നാൽ തുല്യമായത് എന്നർത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം.മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിനു തുലാ വിഷുവും ഉണ്ട്.
ഒരു രാശിയിൽനിന്നും അടുത്ത രാശിയിലേക്ക് സൂര്യൻ പോകുന്നതിനെ സംക്രാന്തി എന്നു പറയുന്നു.സംക്രാന്തികളിലെ പ്രധാനമായത് മഹാവിഷു എന്നും പറയുന്നു. ഈ വിശേഷ ദിവസങ്ങൾ പണ്ടു മുതലേ ആഘോഷിച്ചു വരുന്നുണ്ടാവണം. സംഘകാലത്ത് ഇതിനെക്കുറിച്ച് പരാമർശങ്ങൾ പതിറ്റുപത്ത് എന്ന് കൃതിയിൽ ഉണ്ട്. എന്നാൽ വർഷാരംഭമായി കേരളത്തിൽ ആചരിക്കുന്നത് ഒരു പക്ഷേ കൊല്ലവർഷാരംഭത്തോടെ ആയിരിക്കണം. വിഷുവങ്ങളിൽ പ്രധാനമായ മഹാവിഷു ഇപ്പോൾ 24 ദിവസത്തോളം പിന്നിലാണ്‌. ഭൂമിയുടെ അച്ചുതണ്ടിന്റെ പുരസ്സരണം അണു് ഇതിന്‌ കാരണം. പണ്ട്‌ മേഷാദി മേടത്തിൽ ആയിരുന്നു. എന്നാൽ വിഷുവങ്ങളുടെ പുരസ്സരണം കാരണം മേഷാദി ഇപ്പോൾ മീനം രാശിയിൽ ആണ്‌. എന്നിട്ടും നമ്മൾ വിഷു ആഘോഷിക്കുന്നത്‌ മേടത്തിൽ ആണ്. ഇതേ പോലെ തുലാദി ഇപ്പോൾ കന്നി രാശിയിൽ ആണ്

ഐതിഹ്യം:-

  • നരകസുരൻ അഹങ്കാരിയും ഉപദ്രവകാരിയുമായിരുന്നു. പ്രാക്ജോതിഷം നരകാസുരന്റെ നഗരമായിരുന്നു. നരകാസുരന്റെ ശല്യം സഹിക്കാതായപ്പോള് ശ്രീകൃഷ്ണൻ സത്യഭാമയുമായി ഗരുഡന്റെ പുറത്തുകയറി പ്രാക്ജോതിഷം ചുറ്റിക്കണ്ടതിനുശേഷം യുദ്ധമാരംഭിച്ചു. അവർ മൂന്നുപേരും കൂടിയാണ് യുദ്ധം ചെയ്തത്.
പ്രബലരായ പല അസുരന്മാരേയും വധിച്ചപ്പോൾ നരകാസുരൻ യുദ്ധത്തിനിറങ്ങി. തുടർന്നുണ്ടായ പൊരിഞ്ഞയുദ്ധത്തിൽ നരകാസുരൻ ശ്രീകൃഷ്ണനാൽ വധിക്കപ്പെട്ടു. ഈ ദിവസമാണ് വിഷുവായി ആഘോഷിക്കുന്നതെന്ന് ഒരു ഐതിഹ്യം
രാവണന്റെ കൊട്ടാരത്തിനുള്ളിൽ വെയിൽ തട്ടിയത് രാവണന് ഇഷ്ടപ്പെട്ടില്ലത്രെ. അതിനുശേഷം സൂര്യനെ നേരെ ഉദിക്കാൻ രാവണൻ സമ്മതിച്ചില്ലത്രെ. രാവണനെ രാമൻ വധിച്ചശേഷമാണ് സൂര്യൻ നേരെ ഉദിച്ചതത്രെ. അതാണ് വിഷുവായി ആഘോഷിക്കുന്നതെന്ന് മറ്റൊരു പക്ഷം . രണ്ടായാലും അസുരശക്തികളുടെമേലുള്ള വിജയത്തെയാണ് വിഷുവായി ആഘോഷിക്കുന്നത്.

കണിക്കൊന്ന:-വിഷുവുമായി ബന്ധമുള്ള ഒന്നാണ്‌ കണിക്കൊന്ന(ഇന്ത്യൻ ലബർണം). കൊന്നപ്പൂ വിഷുക്കാലത്ത് കേരളത്തിലെങ്ങും പൂത്തു നിൽകുന്നത് നയനാന്ദകരമായ കാഴ്ചയൊരുക്കുന്നു. കർണ്ണികാരം എന്നും അറിയുന്ന കണികൊന്നകളിൽ വിരിയുന്ന മഞ്ഞപ്പൂക്കളാണ്‌ കേരളത്തിന്റെ സംസ്ഥാന പുഷ്പവും. അതിർത്തി പ്രദേശങ്ങളിലും ഈ മരം കാണപ്പെടുന്നുണ്ട്. വിഷുവിനായി നാട്‌ ഒരുങ്ങുമ്പോഴേ കൊന്നകളും പൂത്തു തുടങ്ങും. വേനലിൽ സ്വർണ്ണത്തിന്റെ നിധി ശേഖരം തരുന്ന വൃക്ഷം എന്നാണ്‌ കൊന്നകളെപറ്റി പുരാണങ്ങളിൽ പറയുന്നത്‌. എന്നാൽ മറ്റൊരു ഉപകാരവുമില്ലാത്ത ഈ മരം വിഷുക്കാലത്ത് പൂത്തിരുന്നതിനാലാവാം ഈ പൂവും വിഷുച്ചടങ്ങുകളുമായി ബന്ധപ്പെടുന്നത് എന്ന് ചില ചരിത്രകാരന്മാർ കരുതുന്നു.

   എന്റെ എല്ലാ കൂട്ടുകാർക്കും  എന്റെ ഹ്യദയം നിറഞ്ഞ വിഷു ആശംസകൾ
കടപ്പാട്- ഗൂഗിൾ വിക്കീപീഡിയ

ഡോക്ടർ അംബേദ്കർ

പ്രമാണം:Ambedkar speech at Yeola.gif    ഇന്ന് അംബേദ്കർ ദിനം. ഭരണഘടന ശില്പിയായ അദ്ധേഹത്തെ കുറിച്ചു ചെറിയൊരു അവലോകനം              
ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പിയാണ് ഡോ. ഭീംറാവു അംബേദ്കർ (ഹിന്ദി: डा. भीमराव अंबेडकर, മറാത്തി: बाबासाहेब भीमराव आंबेडकर) (ഏപ്രിൽ 14, 1891ഡിസംബർ 6, 1956). ഒരു ബുദ്ധമത നവോത്ഥാന നായകനും ഇന്ത്യൻ നിയമജ്ഞനും പണ്ഡിതനും അധഃസ്ഥിതരുടെ രാഷ്ട്രീയ നേതാവുമായിരുന്നു അംബെദ്കർ. മധ്യപ്രദേശിലെ മഹ്യ എന്ന സ്ഥലത്തെ പാവപ്പെട്ട ദളിത് കുടുംബത്തിൽ ജനിച്ച അംബേദ്കർ ഇന്ത്യൻ ജാതിവ്യവസ്ഥയ്ക്ക് എതിരേ പോരാടുന്നതിനും ഹിന്ദു തൊടുകൂടായ്മയ്ക്ക് എതിരേ പോരാടുന്നതിനും തന്റെ ജീവിതം ഉഴിഞ്ഞുവെച്ചു. ദളിത് ബുദ്ധമത പ്രസ്ഥാനം ആരംഭിച്ചത് അംബെദ്കർ ആണെന്ന് വിശ്വസിക്കപ്പെടുന്നു. ഇന്ത്യയുടെ പരമോന്നത പൌര ബഹുമതിയായ ഭാരതരത്ന അംബെദ്കറിനു സമ്മാനിച്ചു. സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ നിയമ മന്ത്രിയായിരുന്നു.
സ്വാതന്തൃം നേടുമ്പോൾ 562 നാട്ടുരാജ്യങ്ങൾ ചേർന്നതായിരുന്നു ഇന്ത്യാ മഹാരാജ്യം. ഇന്ത്യയും പാകിസ്താനും രണ്ടു രാജ്യങ്ങളായപ്പോൾ പലയിടത്തും കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു.കടുത്ത സാമ്പത്തിക കുഴപ്പങ്ങളും രാജ്യത്തിനുണ്ടായി.പുതുപുത്തൻ രാക്ഷ്ട്രീയ ആദർശങ്ങളും ഭരണസിദ്ധാന്തങ്ങളുമനുസരിച്ച് ഐക്യഭാരതത്തിന് ഏറ്റവും അനുയോജ്യമായി ഭരണഘടന രൂപപ്പെടുത്തേണ്ടത് അത്യാവശ്യമായിത്തീർന്നു. അങ്ങനെ അംബേദ്കറുടെ നേതൃത്വത്തിൽ ഒരു ഭരണഘടനാ നിർമ്മാണസഭ രൂപീക്രിതമായി. 1947 ഓഗസ്റ്റ് 29 ന് ഭരണഘടനാ നിർമ്മാണത്തിനുള്ള ഡ്രാഫ്റ്റ്കമ്മറ്റിയും തെരഞ്ഞെടുക്കപ്പെട്ടു. 141 ദിവസം കൊണ്ടാണ് ഭരണഘടനയുടെ ആദ്യരൂപം തയ്യാറായത്. 1949-ൽ നടപ്പാക്കപ്പെട്ട നമ്മുടെ ഭരണഘടന ഇതിനിടെ 94 തവണ ഭേദഗതി ചെയ്യപ്പെട്ടിട്ടുണ്ട്.
പല സാമൂഹിക, സാമ്പത്തിക പ്രതിസന്ധികളും തരണം ചെയ്ത് പഠിച്ചുവന്ന അംബെദ്കർ ഇന്ത്യയിൽ കലാലയ വിദ്യാഭ്യാസം നേടുന്ന ആദ്യത്തെ അധഃസ്ഥിതവർഗ്ഗക്കാരിൽ ഒരാളായിരുന്നു. ഉന്നതപഠനത്തിനായി അദ്ദേഹം ന്യൂയോർക്ക് കൊളംബിയ സർവ്വകലാശാലയിലും പിന്നീട് ഇംഗ്ലണ്ടിലും പോയി. ഇവിടങ്ങളിൽ നിന്ന് അംബെദ്കർ നിയമബിരുദങ്ങളും രാഷ്ട്രതന്ത്രജ്ഞത, നിയമം, സാമ്പത്തികശാസ്ത്രം എന്നിവയിലെ തന്റെ പഠനങ്ങൾക്ക് ഒന്നിൽ കൂടുതൽ ഡോക്ടറേറ്റുകളും നേടി. ഒരു പ്രശസ്ത പണ്ഡിതനായി ഇന്ത്യയിൽ തിരിച്ചെത്തിയ അംബെദ്കർ അല്പം നാൾ നിയമം പരിശീലിച്ചതിനുശേഷം ഇന്ത്യയിലെ അധഃസ്ഥിതരുടെ സാമൂഹിക സ്വാതന്ത്ര്യം, രാഷ്ട്രീയാവകാശങ്ങൾ എന്നിവയെ പ്രഘോഷിച്ച് ലേഖനങ്ങൾ പ്രസിദ്ധീകരിച്ചുതുടങ്ങി.

ജനനം,കുട്ടിക്കാലം

മഹാരാക്ഷ്ട്രയിലെ രത്നഗിരി ജില്ലയിൽ അംബാവാഡി ഗ്രാമത്തിൽ രാംജി സക്പാലിന്റെയും ഭീമാബായിയുടെയും മകനായി 1891 ഏപ്രിൽ 14-ന് ജനിച്ചു. അചഛനമ്മമാരുടെ പതിനാലാമത്തെ പുത്രനായിരുന്നു അംബേദ്കർ. വലിയ ഈശ്വരഭക്തയായിരുന്നു അംബേദ്കറുടെ അമ്മ. അച്ഛൻ പട്ടാള ഉദ്യോഗസ്ഥനും.അംബേദ്കർക്ക് രണ്ടു വയസ്സുള്ളപ്പോൾ അച്ഛൻ പട്ടാളത്തിൽ നിന്നും വിരമിച്ചു. മധ്യേന്ത്യയിലെ ഡപ്പോളി എന്ന സ്ഥലത്താണ് പിന്നീടവർ താമസിച്ചത്. ഇവിടെയാണ് അംബേദ്കർ പ്രാഥമിക വിദ്യാഭ്യാസം നേടിയത്. പിന്നീട് അച്ഛന് സത്താറയിലെ മിലിട്ടറി കേന്ദ്രത്തിൽ ജോലി ലഭിച്ചപ്പോൾ കുടുംബത്തെ അങ്ങോട്ടു കൊണ്ടുപോയി. അംബേദ്കർക്ക് ആറു വയസ്സുള്ളപ്പോൾ അമ്മ മരിച്ചു. അമ്മയുടെ മരണശേഷം ഒരു അമ്മായിയാണ് അവരെ വളർത്തിയത്. ഏറെ കഷ്ട്ടപ്പാടുകൾ നിറഞ്ഞതായിരുന്നു ആ കാലം. പതിനാല് കുട്ടികളിൽ അംബേദ്കറും രണ്ടു സഹോദരന്മാരും രണ്ടു സഹോദരിമാരും മാത്രം അവശേഷിച്ചു. സഹോദർന്മാരിൽ വിദ്യാഭ്യാസത്തിൽ തിളങ്ങാൻ മറ്റാർക്കും കഴിഞ്ഞില്ല. താഴ്ന്ന ജാതിക്കാരനായതിനാൽ വലിയ അവഗണനയാണ് എവിടെയും അംബേദ്കറിന് നേരിടേണ്ടി വന്നത്.

വിദ്യാഭ്യാസം

അച്ഛൻ രണ്ടാം വിവാഹത്തിനു ശേഷം അവർ കുടുംബസമേതം മുംബൈയിലേക്ക് താമസം മാറുകയുണ്ടായി. മറാഠി ഹൈസ്ക്കൂളിലായിരുന്നു പിന്നീട് അംബേദ്കറുടെ പഠനം.വലിയ വായനാശീലക്കാരനായിരുന്നു അംബേദ്ക്കർ. അംബേദ്ക്കറിൻറെ അച്ഛൻ ശമ്പളത്തിന്റെ ഒരു ഭാഗം മകന് പുസ്തകങ്ങൾ വാങ്ങാനായി തന്നെ മാറ്റി വച്ചു. മറാഠാ സ്ക്കൂളിൽ നിന്ന് അംബേദ്കർ പിന്നീട് സർക്കാർ സ്കൂളിൽ ചേർന്നു.സർക്കാർ വിദ്യാലയമായിരുന്നിട്ടും ഉയർന്ന ജാതിക്കാരുടെ ഉപദ്രവങ്ങൾ അവിടെയും തുടർന്നു. അംബേദ്ക്കർക്ക് സംസ്ക്ര്യത ഭാഷാപഠനം പഠിക്കാൻ താൽപര്യം ഉണ്ടായി. എന്നാൽ,അക്കാലത്ത് താഴ്ന്ന ജാതിക്കാർക്ക് സംസ്കൃതം പഠിക്കാൻ അനുവാദമുണ്ടായിരുന്നില്ല.എന്നാൽ, ഹൈസ്കൂൾ വിദ്യാഭ്യാസം വിജയകരമായി പൂർത്തിയാക്കുവാൻ അദ്ദേഹത്തിന് സാധിച്ചു. മഹർ സമുദായത്തിൽ ആദ്യമായാണ് ഒരു കുട്ടിക്ക് അതിന് കഴിഞ്ഞത്. ബോംബെയിൽ നടന്ന അനുമോദന ചടങ്ങിൽ പ്രശസ്ത സാമൂഹ്യപരിഷ്കർത്താവായിരുന്ന എസ്.കെ.ബോൽ അദ്ധ്യക്ഷത വഹിച്ചു. ഗൗതമബുദ്ധന്റെ ജീവിതം എന്നൊരു പുസ്തകം അതിന്റെ രചയിതാവായ കെലുസ്കർ അംബേദ്ക്കർക്ക് സമ്മാനിക്കുകയും ചെയ്തു. പതിനേഴാം വയസിലാണ് അംബേദ്കർ മെട്രിക്കുലേഷൻ ജയിച്ചത്. ശൈശവ വിവാഹമായിരുന്നു അന്ന്. ഒൻപത് വയ്സുണ്ടായിരുന്ന രമാഭായിയെ അദ്ദേഹം വിവാഹം കഴിച്ചു.എങ്കിലും പഠനം തടസ്സം കൂടാതെ നടന്നു. സാമ്പത്തികമായി വളരെ പ്രയാസം അനുഭവിച്ചു. കോളേജ് ഫീസ് അടക്കാൻ പോലും കഴിയാതെ വന്നു. ബറോഡാ രാജാവായിരുന്ന ഗെയ്ക് വാദ് അധഃകൃത വിദ്യാർത്ഥിക്ക് ഉപരിപഠനത്തിന് സ്കോളർഷിപ്പ് നൽകും എന്നു പ്രഖ്യാപിച്ചു.അംബേദ്കർക്ക് സ്കോളർഷിപ്പ് ലഭിച്ചു.ആ സ്കോളർഷിപ്പിന്റെ സഹായത്തോടെ ബി.എ. പരീക്ഷ പ്രശസ്തമായ വിധത്തിൽ അംബേദ്കർ വിജയിച്ചു.തുടർന്നും പഠിക്കണമെന്ന് അംബേദ്കർക്ക് ആഗ്രഹം ഉണ്ടായിരുന്നു.പക്ഷേ സാമ്പത്തികസ്ഥിതി അതിനനുവദിച്ചില്ല. എന്തെങ്കിലും ജോലി ചെയ്യാനും അച്ഛനെ സഹായിക്കുവാനും അംബേദ്കർ തീരുമാനിച്ചു.ബിരുദധാരിയായിരുന്നിട്ടും താഴ്ന്ന ജാതിക്കാരനാണെന്ന് പറഞ്ഞ് ആരും അംബേദ്കർക്ക് ജോലി നൽകിയില്ല. അംബേദ്കർ കൊട്ടാരത്തിൽ ചെന്ന് മഹാരാജാവിനോടു കാര്യം ഉണർത്തിച്ചു.അങ്ങനെ മഹാരാജാവ് സൈന്യത്തിൽ ലഫ്റ്റനന്റായി അംബേദ്കറെ നിയമിച്ചു. അതിനിടയിൽ അച്ഛൻ രോഗബാധിതനായി കിടപ്പിലായി. അച്ഛൻ മരിച്ചു. അച്ഛൻറെ വിയോഗം അംബേദ്ക്കറെ തളർത്തി. അങ്ങനെ കൊട്ടാരത്തിലെ ജോലി രാജി വെച്ചു. വളരെയധികം ദാരിദ്യവും പ്രയാസവും അംബേദ്ക്കറെ വേട്ടയാടി. ഈ കാലയളവിൽ സമർഥരായ ഏതാനും വിദ്യാർത്ഥികളെ അമേരിക്കയിലെ കൊളംബിയ യൂണിവേഴ്സിറ്റിയിൽ വിട്ടു പഠിപ്പിക്കാൻ ബറോഡാ രാജാവ് തീരുമാനിച്ചു. ഭാഗ്യവശാൽ അക്കൂട്ടത്തിൽ അംബേദ്കറും തിരഞ്ഞെടുക്കപ്പെട്ടു.
1913 ജൂലൈയിൽ അംബേദ്കർ ന്യൂയോർക്കിലെത്തി പുതിയ ജീവിതത്തിന് തുടക്കം കുറിച്ചു.അമേരിക്കയിൽ ലളിത ജീവിതമാണ് അദ്ദേഹം നയിച്ചത്. കഴിയുന്നത്ര പഠിക്കുക എന്നു മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

ലണ്ടനിലേക്ക്

ശാസ്ത്രം,ഇക്കണോമിക്സ് എന്നീ വിഷയങ്ങളിൽ പാണ്ഡിത്യം നേടുന്നതിനായി അവയിൽ അദ്ദേഹം ഗവേഷണത്തിലേർപ്പെടുകയും ചെയ്തു.ഒടുവിൽ പ്രാചീന ഭാരതത്തിലെ വാണിജ്യ രീതികളെക്കുറിച്ച് അദ്ദേഹം ഒരു പഠനം യൂണിവേഴ്സിറ്റിക്ക് സമർപ്പിച്ചു.അതിനദ്ദേഹത്തിന് മാസ്റ്റർ ബിരുദവും നൽകപ്പെട്ടു. ഇന്ത്യയിലെ ജാതിവ്യവ്സ്തകളെക്കുറിച്ചും അദ്ദേഹം ഒരു പ്രബന്ധം തയ്യാറാക്കി.ദിവസത്തിൽ 18 മണിക്കൂറാണ് അംബേദ്കർ പഠനത്തിന് ചെലവഴിച്ചിരുന്നത്! ജാതിവ്യവ്സ്തകളെക്കുറിച്ചുള്ള പഠനങ്ങൾക്കു ശേഷം ഇന്ത്യയിലെ സാമ്പത്തികസ്ഥിതിയെക്കുറിച്ച് അദ്ദേഹം ഗവേഷണം നടത്തി. ആ രംഗത്ത് അഗാധമായ പഠനം നടത്തി മറ്റൊരു പ്രബന്ധം തയ്യാറാക്കി. ഈ പ്രബന്ധം അമേരിക്കയിലെ കൊളംബിയ യൂണിവേഴ്സിറ്റിക്ക് സമർപ്പിച്ചു.അതിനദ്ദേഹത്തിന് ഡോക്ടർ ബിരുദം ലഭിച്ചു. കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടിയതിന് ശേഷവും പഠനം തുടരാൻ തന്നെ അദ്ദേഹം തീരുമാനിച്ചു.
അങ്ങനെ 1916 ഒക്ടോബറിൽ ലണ്ടനിൽ എത്തിച്ചേർന്നു.ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ സാമ്പത്തികശാസ്ത്രം പഠിച്ചു.ഗ്രെയിസ് ഇൻ എന്ന മഹാസ്ഥാപനത്തിലായിരുന്നു നിയമപഠനം.പക്ഷെ അപ്രതീക്ഷിതമായി അതിനൊരു തടസ്സം നേരിട്ടു.ബറോഡാ രാജാവ് നൽകിയിരുന്ന സാമ്പത്തിക സഹായത്തിന്റെ കാലാവധി അവസാനിച്ചു.അതിനാൽ പഠനം ഇടക്കുവെച്ച് നിർത്തി ഇന്ത്യയിലേക്ക് മടങ്ങി. പഠനത്തിനായി അംബേദ്ക്കർ രണ്ടാമതും ഇന്ത്യയിൽർത്തി. സാമ്പത്തിക് ശസ്ത്രത്തിൽ പഠനവും ഗവേഷണവും തുടർന്നു. അക്കാലയളവിൽ അദ്ദേഹം 'രൂപയുടെ പ്രശ്നം' എന്ന പ്രബന്ധത്തിന്‌ ലണ്ടൻ യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നൽകി. താഴ്ന്ന ജാതിക്കാരോടുള്ള അവഗണനയോട് അദ്ദേഹം പോരാടി. അധക്ര്യത സമുദായത്തിൻറെ ശബ്ദമുയർത്താൻ 1927-ൽ അദ്ദേഹം സ്വന്തം പത്രം തുടങ്ങി. 'ബഹിഷ്ക്യത് ഭാരതം' എന്നതായിരുന്നു പത്രത്തിൻറെ പേര്‌.

ഭരണഘടനയുടെ ആമുഖം

ഇന്ത്യയുടെ ഭരണഘടന 1950 ജനുവരി 26 ന് പ്രാബല്യത്തിൽ വന്നു.ഇന്ത്യൻ റിപ്ലബ്ലിക്ക് ഏതെല്ലാം ആശയങ്ങൾക്കു വേണ്ടി നിലകൊള്ളുന്നു എന്ന് ഭരണഘടനയുടെ ആമുഖത്തിൽ പറയുന്നു. അതിന്റെ മലയാളവിവർത്തനം താഴെ കൊടുക്കുന്നു. ഇന്ത്യയിലെ ജനങ്ങളായ ഞങ്ങൾ ഇന്ത്യയെ പരമാധീകാരമുള്ള ഒരു ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യാനും അതിലെ പൗരന്മാർക്കെല്ലാം സാമൂഹികവും സാമ്പത്തികവും രാക്ഷ്ട്രീയവുമായ നീതിയും ചിന്ത,ആശയപ്രകാശനം,വിശ്വാസം,ഭക്തി,ആരാധന എന്നിവയിലുള്ള സ്വാതന്ത്രവും പദവിയിലും അവസർത്തിലും സമത്വവും സുരക്ഷിതമാക്കാനും അവർക്കെല്ലാമിടയിൽ വ്യക്തിയുടെ അന്തസ്സും ദേശീയ ഐക്യവും പരിപാലിക്കാൻ ഉറപ്പു നൽകിക്കൊണ്ട് സഹോദര്യം പുലർത്താനും സർവാത്മനാ തീരുമാനിച്ച് കൊണ്ട് ഞങ്ങളുടെ ഭരണഘടനാ നിർമ്മാണസഭയിൽ 1949 നവംബർ 26 ദിവസമായ ഇന്ന് ഇതിനാൽ ഈ ഭരണഘടനാ അംഗീകരിക്കുകയും നിയമമാക്കുകയും ഞങ്ങൾക്കു തന്നെ പ്രധാനം ചെയ്യുകയും ചെയ്യുന്നു.
ഇന്ത്യയെ ഒരു പരമാധീകാര ജനകീയ റിപ്പബ്ലിക്കായി തീർക്കാനുള്ള ജനതയുടെ ദൃഡ്ഡമായ തീരുമാനം-അതാണ് ഈ ആമുഖത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

അംബേദ്കറുടെ ജീവിതം: ഒറ്റനോട്ടത്തിൽ

  • 1891 ഏപ്രിൽ 14-ന് മഹാരാക്ഷ്ട്രയിലെ രത്നഗിരി ജില്ലയിലെ അംബാവാഡി ഗ്രാമത്തിൽ അംബേദ്കർ ജനിച്ചു.
  • 1907-ൽ അദ്ദേഹം മെട്രിക്കുലേഷൻ പാസായി.
  • 1913 ഫെബ്രുവരി 2 ന് പിതാവ് മരിച്ചു.
  • 1913 ജൂലൈയിൽ അംബേദ്കർ ഉന്നതവിദ്യാഭ്യാസത്തിനായി ന്യൂയോർക്കിലെത്തി.
  • 1926-ൽ അദ്ദേഹം ബോംബെ ലെജിസ്റ്റേറ്റീവ് അസംബ്ലിയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടു.
  • 1930 നവംബർ 2ന് ആരംഭിച്ച വട്ടമേശസമ്മേളനത്തിൽ അംബേദ്കർ പങ്കെടുത്തു.
  • 1936-ൽ അംബേദ്കർ ഇൻഡിപ്പെന്റൻഡ് ലേബർ പാർട്ടി എന്ന പുതിയ രാക്ഷ്ട്രീയ പാർട്ടി സ്ഥാപിച്ചു.
  • 1947-ൽ അംബേദ്കർ ഭാരതത്തിന്റെ ആദ്യ നിയമമന്ത്രിയായി.ഭരണഘടനാകമ്മറ്റിയുടെ ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടു.
  • 1949 നവംബർ 26 ന് ഇൻഡ്യൻ ഭരണഘടന കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലി അംഗീകരിച്ചു.
  • 1951 സെപ്തംബർ 27 ന് ഹിന്ദുകോഡ് ബില്ലിന് അംഗീകാരം കിട്ടാത്തതിനാൽ അദ്ദേഹം പ്രധാനമന്ത്രിക്ക് രാജിക്കത്ത് നൽകി.
  • 1952-ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ അംബേദ്കർ പരാജയപ്പെട്ടെങ്കിലും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
  • 1956 ഒക്ടോബർ 14-ന് അംബേദ്കറും 38000 അനുയായികളും ബുദ്ധമതം സ്വീകരിച്ചു.
  • 1956 ഡിസംബർ 5-ന് അംബേദ്കർ 65-മത്തെ വയസ്സിൽ അന്തരിച്ചു.


അംബേദ്കർ സിനിമ

ഡോ.ബാബാ സാഹേബ് അംബേദ്കർ എന്ന പേരിൽ ഒരു ചലച്ചിത്രം 2000-ൽ പുറത്തിറങ്ങി. ഇംഗ്ലീഷിലുള്ള ആ സിനിമയുടെ സംവിധായകൻ ജബ്ബാർ പട്ടേൽ ആണ്.മലയാള സിനിമയിലെ സൂപ്പർ സ്റ്റാറായ മമ്മൂട്ടിയാണ് ആ ചിത്രത്തിൽ അംബേദ്കറായി വേഷമിട്ടത്.അതിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാർഡും മമ്മൂട്ടിക്ക് കിട്ടി.
 കടപ്പാട്- ഗൂഗിൾ

Thursday, April 12, 2012

ഓർമ്മ

 ഇന്ന് ഏപ്രിൽ 12. എന്റെ ജന്മദിനം.  32 വർഷമായി ഞാനീ ഭൂമിയിൽ വന്നിട്ട്. ദാരിദ്രത്തിന്റേയും , കഷ്ടപ്പാടിന്റേയും നാളുകളായിരുന്നു എന്റെ കുട്ടിക്കാലം. അന്നു തൊട്ടിന്നോളം മനസമാധാനം എന്തെന്ന് ഞാനറിഞ്ഞിട്ടില്ല. 1980 ഏപ്രിൽ 12 നു ആണ് എന്റെ ജനനം.  പുതിയ വസ്ത്രമോ, നല്ല ഭക്ഷണമോ വേണമെങ്കിൽ ഓണം വരെ കാത്തിരിക്കണം.
                                                  പഠിക്കാനത്ര മിടുക്കിയൊന്നുമല്ലായിരുന്ന എന്റെ  ജീവിതത്തിലെ ആദ്യത്തെ ദുരന്തം ഞാൻ 5-ൽ പഠിക്കുമ്പോളായിരുന്നു.  തൊണ്ടയിൽ ടോൺസ് ലയ്റ്റീസ് വന്ന് ചിറയിൻ കീഴ് ആശുപത്രിയിൽ ഓപ്പറേഷൻ ചെയ്തു.  ഓപ്പറേഷനിടയിൽ ബോധം വന്ന ഞാൻ  കണ്ണ് തുറക്കുമ്പോൾ ഞാൻ ഇട്ടിരുന്ന ഉടുപ്പിൽ നിറയെ രക്തമാണ് കണ്ടെത്. പിന്നീട്  അമ്മയെ വിളിച്ചു ഓപ്പറേഷൻ തീയറ്ററിനകത്ത് കയറ്റുകയും രക്തത്തിൽ മുങ്ങിയ  ആ  ഡ്രസ്സ് മാറ്റുകയും ചെയ്തു.
                                                 രണ്ടാമത്തെ ദുരന്തം  സംഭവിക്കുന്നത് ഞാൻ 9-ൽ പഠിക്കുമ്പോഴാണ്. എന്റെ നട്ടെല്ലിന് ചെറിയ വളവ് വരികയും അതിന്റെ ഫലമായി ഇടത് കാലിന് ചെറിയൊരു മുടന്തു വരികയും ചെയ്തു.
                 ഏകദേശം ഇത് പോലെയാണ് ഞാനും.. ഇതിനെ സ്കോളിയോസിസ് എന്നു പറയും.
 എന്നാലും ഞാൻ നടക്കുമായിരുന്നു.   മൂന്നാമത്തെ ദുരന്തമുണ്ടാകുന്നത് 2000 ഡിസംബറിലാണ്.  നട്ടെല്ലിൽ ട്യൂമർ വരികയും  അതു ശ്രീ ചിത്രാ ആശുപത്രിയിൽ  ഓപ്പറേഷൻ ചെയ്യുകയും ചെയ്തു.  ഇപ്പോൾ തനിയെ എണീറ്റ് ഇരിക്കുവാനും, ചെറിയൊരു സഹായമുണ്ടെങ്കിൽ ചക്രകസേരയിൽ( വീൽ ചെയറിൽ ) നിരങ്ങിയിരിക്കുവാനും കഴിയും.
                               ഈ 32 വർഷത്തിനിടയിലൊരു ജന്മം മുഴുവൻ അനുഭവിക്കാനുള്ളത് അനുഭവിച്ചു. ഇതിനിടയിൽ സന്തോഷമുള്ള കുറച്ചു നിമിഷങ്ങളെ എന്റെ ജീവിതത്തിലുണ്ടായിറ്റുള്ളൂ. എല്ലാ പെൺകുട്ടികളെയും പോലെ ഒരു കുടുംബ ജീവിതം ഞാനും ആഗ്രഹിച്ചിരുന്നു. പക്ഷേ അതൊന്നും നടക്കാതെ എന്റെ ജീവിതം ഇങ്ങനെയൊക്കെ ആയി തീർന്നു.എന്റെ അമ്മയുടെ കാലശേഷം എന്റെ ജീവിതം എങ്ങനെയായി തീരുമെന്നാലോചിച്ച് പലപ്പോഴും ജീവിതത്തിനു മുൻപിൽ ഞാൻ പകച്ചു പോകാറുണ്ട്. എന്റെ അവസ്ഥ മനസ്സിലാക്കി ആരെങ്കിലുമൊരാൾ എന്നെങ്കിലും വരുമോ? അറിയില്ല. ... എല്ലാം ദൈവനിയോഗം പോലെ.
                              എനിയ്ക്കു സുഖമില്ലാതായിട്ട് 12 വർഷമായി. ഇതു വരെ എന്നെ സഹായിച്ച, എനിയ്ക്കു വേണ്ടുന്ന മാനസ്സിക പിന്തുണ നൽകിയ,  എനിയ്ക്കു വേണ്ടി പ്രാർത്ഥിച്ചിട്ടുള്ള എല്ലാവർക്കും നന്ദി... നന്ദി... നന്ദി...
 ഒരപേക്ഷ:- ഇത് വായിക്കുന്നവർ വീട്ടിൽ വന്നു ചെയ്യാൻ മനസ്സുള്ള ഏതെങ്കിലും ഫിസിയോ തെറാപ്പിസ്റ്റിനെ അറിയാമെങ്കിൽ അറിയിക്കുമല്ലോ