Monday, March 24, 2014

അങ്ങനെ ഞാനും ഈ വര്‍ഷം ഉത്സവം കണ്ടു

20൦൦ മാര്‍ച്ചില്‍ ആണ് ഞാന്‍ അവസാനമായി ഉത്സവം കണ്ടത് . അന്ന് ഉത്സവം കണ്ടു മടങ്ങുമ്പോള്‍ പിന്നീട് ഒരിക്കലും ഇത് പോലെ ഉത്സവം കാണാന്‍ കഴിയില്ല എന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. . നീണ്ട 14  വര്‍ഷം . ഹോ ! ആലോചിക്കുമ്പോള്‍ എത്ര പെട്ടെന്നാണ് കാലം കടന്നു പോയത് എന്നോര്‍ക്കയാണ് . എന്തായാലും ഈ വര്‍ഷം ഘോഷയാത്ര കാണാന്‍ പോകണമെന്ന് വിചാരിച്ചു . പോയി . 







ഘോഷയാത്ര മാത്രം അല്ല  ഓട്ടന്‍ തുള്ളലും , കുട്ടികളുടെ നൃത്തവും , പിന്നെ ബാലെയും കണ്ടു . വെളുപ്പിന് രണ്ടു മണിക്കാണ് വീട്ടില്‍ തിരിച്ചു വന്നത്.  പരിപാടികളും കണ്ടു  കുറച്ചു മാലയും വില്പന നടത്തി . ചൂടുള്ള കപ്പലണ്ടിയും വാങ്ങി കഴിച്ചു . 







കൂടാതെ ഐസ്ക്രീം കുടിച്ചു . പൊരി കഴിച്ചു . ആകെ രസമായിരുന്നു . . കൂടെ പഠിച്ച  കുട്ടികളെ കണ്ടു . അങ്ങനെ ഹാപ്പി ആയി . ഉത്സവം കാണാന്‍ പോയതിനു പണിയും കിട്ടി . മഞ്ഞു കൊണ്ടിട്ടു ആണെന്ന് തോന്നുന്നു പനിയും പിടിച്ചു . എന്നാലും വേണ്ടില്ല. . ഉത്സവം കണ്ടല്ലോ.


















 ഇനി ബലൂണ്‍ കിട്ടിയില്ലെന്ന് ആരും പരാതി പറയണ്ട 










 പിറ്റേന്ന്  തൂക്കവുമുണ്ടായിരുന്നു . എനിയ്ക്കത് കാണാന്‍ പോകാന്‍ പറ്റിയില്ല. തിരക്ക് കാരണം വീല്‍ ചെയര്‍ പോകാന്‍ പറ്റില്ല. അതോണ്ട് പോയില്ല. തൂക്കം കാണാന്‍ വരാമെന്ന് പറഞ്ഞിരുന്ന അസിന്‍ ആറ്റിങ്ങല്‍  പറ്റിച്ചു .




അധികം വിവരണമൊന്നുമില്ല. എല്ലാം ചിത്രങ്ങള്‍ ആണ്. എന്തായാലും  ഞാന്‍ സന്തോഷവതിയാണ്. ഇതൊക്കെ കണ്ടു എന്റെ കൂട്ടുകാര്‍ക്കും സന്തോഷമാകുമെന്ന് കരുതുന്നു . സ്നേഹത്തോടെ പ്രവാഹിനി